- അറുപത്തിയാറു ഗ്രന്ഥങ്ങളുടെ സമാഹാരമായ ബൈബിള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ദൈവീകമായ അരുളപ്പാടുകള്‍ ആണെന്നും,അത് എല്ലാ മനുഷ്യരും ഒരുപോലെ ഉള്‍ക്കൊള്ളേണ്ടതും അനുസരിക്കെണ്ടതും ആണെന്നും..
- പിതാവായ ദൈവത്തിലും ,ദൈവത്തിന്‍റെ ഏകവും സത്യവും പൂര്‍ണ്ണവുമായ വെളിപ്പടായ യേശുക്രിസ്തുവിലും..
- ദൈവത്തോടുകൂടി ദൈവമായി സ്വര്‍ഗ്ഗത്തില്‍ സമാരാധ്യനായി വിരാചിച്ചിരുന്ന പുത്രനായ ക്രിസ്തു മനുഷ്യപ്രകൃതി സ്വീകരിച്ചു മനുഷ്യവര്‍ഗ്ഗത്തിന്‍റെ എക്കാലവുമുള്ള ഏറ്റവും വലിയ പ്രശ്നമായ പാപത്തിനു തന്‍റെ ക്രൂശുമരണം മൂലം പരിഹാരം വരുത്തി എന്നും …
- യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം ഏതുകാലത്തുമുള്ള എല്ലാ മനുഷ്യവര്‍ഗ്ഗത്തിനും വേണ്ടിയുള്ളതാണെന്നും ,തന്നെ കര്‍ത്താവും രക്ഷിതാവുമായി വിശ്വസിച്ചു അംഗീകരിക്കുന്നവര്‍ക്ക് പാപമോചനവും വീണ്ടെടുപ്പും ലഭിക്കും എന്നും …
- രക്ഷിക്കപ്പെട്ടവരുടെ കൂട്ടം ആണ് ദൈവസഭ എന്നും,രക്ഷിക്കപ്പെട്ടവര്‍ മാത്രം സ്വീകരിക്കേണ്ടതാണ് ജലത്തിലുള്ള വിശ്വസസ്നാനം എന്നും,അങ്ങനെയുള്ളവര്‍ മാത്രമാണ് ക്രിസ്തുവിനെ സത്യത്തിലും ആത്മാവിലും വിശുദ്ധിയിലും നീതിയിലും സഭയായി ആരാധിക്കേണ്ടത് എന്നും …
- മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപപരിഹാരത്തിനുവേണ്ടി ക്രൂശുമരണം വരിച്ച ക്രിസ്തു തന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ തന്‍റെ അവതാര ഉദ്ദേശം സഫലമായി എന്നുള്ളത് തെളിയിച്ചു എന്നും,സമീപഭാവിയില്‍ തന്നെ ക്രിസ്തു മടങ്ങിവരും എന്നും ,തന്നില്‍ വിശ്വസിച്ചു മരിച്ചവരെ പുനരുത്ഥാനം കൊണ്ടും,ജീവിച്ചിരിക്കുന്നവരെ രൂപാന്തരം കൊണ്ടും തന്‍റെ അടുക്കല്‍ ചേര്‍ക്കും എന്നും ….
- ക്രിസ്തുവിലും അവന്‍റെ പാപപരിഹാര ബലിയിലും വിശ്വസിക്കാത്ത ഏതൊരുവനെയും അവന്‍ സ്ഥാപിക്കുന്ന വെള്ളസിംഹാസനത്തിന്‍റെ മുമ്പില്‍ നിര്‍ത്തി ന്യായം വിധിച്ചു നിത്യമായ ന്യായവിധിയിലേക്ക് തള്ളിക്കളയും എന്നും …